Posts

Where are Heading???

ഷില്ലോങ്ങില്‍ നല്ല തണുപ്പുള്ള ഒരു പുലര്‍ച്ചെ ഫോണ്‍ “മറന്നിട്ടുമെന്തിനോ ” പാടി തുടങ്ങി . ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണെങ്കില്‍ കൂടെ അന്നാദ്യമായി ആ പാട്ടിനെ ഒന്ന് വെറുത്തു എന്നതാണ് സത്യം. വിളിക്കുന്ന ആളെ നല്ല പോലെ മനസ്സില്‍ ശപിച്ചാണ് ഫോണെടുത്തത് . അങ്ങേത്തലക്കലുള്ള കൂട്ടുകാരന്റെ ശബ്ദം പറഞ്ഞു “ ‘ഇന്ത്യാസ് ഡോട്ടെര്‍’ യൂട്യൂബില്‍ വന്നിട്ടുണ്ട് അവര്‍  അത് എടുത്തുമാറ്റുന്നതിനു മുന്നേ കാണു ”. എന്‍റെ ഉറക്കവും ഭംഗിയുള്ള ഒരു ബസ്‌ യാത്രയുടെ സ്വപ്നവും ഇടയ്ക്ക് വെച്ചു മുടക്കിയ അവനെ ഒന്ന് കൂടെ ശപിച്ച് കമ്പിളിക്കുളിലേക്ക് തിരിച്ചു കേറി . സ്വപ്നം തുടരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു . എന്നാല്‍ അന്ന് സ്വപ്നത്തിന്റെ ബാക്കിയോ ഇന്ത്യാസ് ഡോട്ടറോ എനിക്ക് കാണാന്‍ പറ്റിയില്ല . അവന്‍ പ്രവചിച്ച പോലെ youtube ആ വീഡിയോ എടുത്തു കളഞ്ഞിരുന്നു . ബാന്‍ ചെയ്യപ്പെട്ട ഒരു വസ്തു കാണാന്‍ ഉള്ള ജിജ്ഞാസ അടക്കാന്‍ പറ്റാതെ , കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകള്‍ കുത്തിയിരുന്നു, torrent വഴി ഡൌണ്‍ലോഡ് ചെയ്ത്  അവസാനം ആ documentry ഞാനും കണ്ടു , എന്ത് കൊണ്ട് അത് നിരോധിക്കപ്പെടണം എന്നത് അപ്പോഴും മനസിലാക്കാന്‍ കഴിയാതെ  . സര്‍ക്കാറി